സോഷ്യൽ മീഡിയയിൽ ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏറെ ആരാധകരെ നേടിയ നടിയാണ് സമീറ റെഡ്ഡി. നിരവധി ബോളിവുഡ്-തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ അവർ മോട്ടിവേഷൻ സ്പീക്കറുകൂടിയാണ്. അടുത്തിടെ അവർ പങ്കിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഈ വർഷം വർക്കൗട്ടിലൂടെ ഫിറ്റ്നസ് നേടാൻ ശ്രമിക്കുമെന്നാണ് നടി പറയുന്നത്. 2025 ജനുവരി 1 ന് തന്റെ ഭാരം 90 കിലോഗ്രാം ആയിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. സമീറ ജിമ്മിൽ തന്റെ ശരീരിക അളവുകൾ എടുക്കുന്നതോടെയാണ് വീഡിയോ ആരംഭക്കുന്നത്. ജിമ്മിലെ തന്റെ വർക്കൗട്ടിന്റെ ഒരു ഗ്ലിംസ് വീഡിയോയും അവർ ഉൾപ്പെടുത്തിയിട്ടുണ്ട്.
“അപ്പോൾ ഞാൻ തീരുമാനിച്ചു, 2025 എന്റെ വർഷമായിരിക്കുമെന്ന്. ഞാൻ ഉത്തരവാദിത്തമുള്ളവളായിരിക്കും. എനിക്ക് ഇപ്പോൾ 46 വയസായി, ഞാൻ അക്ഷരാർത്ഥത്തിൽ എല്ലാം പരീക്ഷിച്ചു. ഞാൻ ഭാരം കുറയ്‌ക്കാനും പോഷകാഹാര ക്രമത്തിനും ആത്മസമർപ്പണത്തിനും എന്തിനേറെ പരാജയത്തിന് പോലും പരിശ്രമിക്കും.നിങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഇത് എളുപ്പമായിരിക്കില്ല, പക്ഷേ ഞാൻ അതിനായി ശ്രമിക്കും”, സമീറ വീഡിയോയിൽ പറഞ്ഞു.
“90 കിലോയും 43-37.5-44 ഉം 2025 ജനുവരി ഒന്നെലെ എന്റെ ശാരീരിക അളവുകൾ. അതിനാൽ ഈ വർഷം ഞാൻ ഒരു ജീവിതശൈലി മാറ്റത്തിലേക്ക് നീങ്ങുകയാണ്,” കാപ്ഷനിൽ നടി കുറിച്ചു.
View this post on Instagram
“>