എറണാകുളം : നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. ഇവരുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവാണ് പിടികൂടിയത്.
സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കൽ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്.നെടുമ്പാശ്ശേരിയിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. ബാഗേജിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി.















