പത്തനംതിട്ട: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് അഞ്ച് കിലോമീറ്ററോളം. പത്തനംതിട്ട കരിമാൻതോട്ടിലാണ് സംഭവം. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചപ്പോഴാണ് ബസ് സ്റ്റാൻഡിൽ നിന്നെടുത്തത്. എന്നാൽ സ്റ്റാൻഡിൽ നിന്ന കണ്ടക്ടർ ബസിൽ കയറിയിരുന്നില്ല. ബസ് എടുക്കേണ്ട സമയത്ത് കണ്ടക്ടർ എത്തിയപ്പോൾ ബസ് കാണാനില്ല.
കണ്ടക്ടറില്ലാതെ അഞ്ച് കിലോമീറ്ററോളമാണ് ബസ് പോയത്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ് ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർക്കാണ് അമളി പറ്റിയത്. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ബെല്ലടിച്ചത്. ഇത് കേട്ടതും ഡ്രൈവർ ബസെടുക്കുകയായിരുന്നു.
കിലോമീറ്ററോളം സഞ്ചരിച്ച് കരവാളൂർ എത്തിയപ്പോഴാണ് ബസിൽ കണ്ടക്ടർ ഇല്ലാത്ത കാര്യം ഡ്രൈവർ ഉൾപ്പെടെ എല്ലാവരും അറിയുന്നത്. പിന്നീട് ഡ്രൈവർ മറ്റൊരു ബസിൽ കയറി കരവാളൂർ എത്തി.















