മുംബൈ: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ നാല് തൊഴിലാളികൾ മരിച്ചു. മുംബൈയിലെ ഡിംടികർ റോഡിലാണ് സംഭവം. ബിസ്മില്ല സ്പേസ് കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എറെ സമയമെടുത്താണ് തൊഴിലാളികളെ ടാങ്കിൽ നിന്ന് പുറത്തെത്തിച്ചത്. തുടർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെയും ലോക്കൽ പൊലീസിലെയും ഉദ്യോഗസ്ഥർ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.