"അത് ഓൺ എയർ പറയാമോ എന്നറിയില്ല": മത്സരശേഷം കെ എൽ രാഹുലിന്റെ സത്യസന്ധമായ വെളിപ്പെടുത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“അത് ഓൺ എയർ പറയാമോ എന്നറിയില്ല”: മത്സരശേഷം കെ എൽ രാഹുലിന്റെ സത്യസന്ധമായ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (76) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മധ്യനിരയിൽ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ താളം തെറ്റിച്ചു. ഇതോടെ അവസാന ഓവറുകൾ ശ്വാസമടക്കിപ്പിടിച്ച് കണ്ട ആരാധകർക്ക് ആശ്വാസമായി 49-ാം ഓവറിന്റെ അവസാനത്തിൽ ജഡേജ ഇന്ത്യയുടെ വിജയ റൺ നേടി.

സമ്മർദ്ദത്തിൽ അനാവശ്യ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യക്ക് മറുവശത്ത് 34 റൺസ് നേടി പുറത്താകാതെ നിന്ന രാഹുലിന്റെ ഇന്നിംഗ്‌സ് അർഹിച്ച വിജയം നേടിക്കൊടുത്തു. ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച രാഹുൽ താൻ സമ്മർദ്ദ ഘട്ടത്തെ നേരിടാൻ മാനസികമായി തയ്യാറെടുത്താണ് ബാറ്റിംഗിനിറങ്ങിയതെന്ന് വെളിപ്പെടുത്തി.

“ഇത് ഓൺ എയർ പറയുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല, പക്ഷെ ഞാൻ സമ്മർദ സാഹചര്യങ്ങൾ നേരിടാൻ ധൈര്യം സംഭരിച്ചിരുന്നു. അവസാന ഓവറുകളിൽ ലക്ഷ്യം മറികടക്കാനാവുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. സംയമനം പാലിക്കുക എന്നതാണ് പ്രധാനം. ഇത്തവണ അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അഞ്ച് മത്സരങ്ങളിൽ മൂന്നിലും ഇതുപോലുള്ള സമയങ്ങളിൽ ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. വാക്കുകൾ കൊണ്ട് പറയാൻ പ്രയാസമാണ്. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരായ കാലം മുതൽ ഞങ്ങൾ സമ്മർദ്ദ സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുള്ളവരാണ്,” രാഹുൽ പറഞ്ഞു.

Tags: newzealandkl rahulIndiaChampions Trophy
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies