നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സോഷ്യൽമീഡിയയിലൂടെ താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ മോതിരമണിഞ്ഞ കൈകൾ പോസ്റ്റ് ചെയ്താണ് അഭിനയ സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്. എന്നാൽ പ്രതിശ്രുത വരനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ താരം വ്യക്തമാക്കിയിട്ടില്ല.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് അഭിനയ വിവാഹിതയാകുന്നത്. കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് താരത്തിന്റെ പ്രതിശ്രുത വരനെന്നാണ് വിവരം. അഭിനയ തന്നെയാണ് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞത്. താരത്തിന് ആശംസകൾ അറിയിച്ച് ആരാധകരും കമന്റ് ബോക്സിൽ എത്തി.
‘മണികൾ മുഴങ്ങട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു’- എന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനിടെ നടൻ വിശാലുമായി അഭിനയ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബാല്യകാല സുഹൃത്തുമായി താൻ പ്രണയത്തിലാണെന്നും അഭിനയ വ്യക്തമാക്കിയിരുന്നു.
ജോജു ജോർജ് നായകനായ പണി എന്ന സിനിമയിലൂടെയാണ് അഭിനയ മലയാള സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്.