പാലക്കാട്: കഞ്ചിക്കോട്ട് ബിഹാർ സ്വദേശിയുടെ വീട്ടിൽ നിന്നും 1.7 കിലോ കഞ്ചാവ് പിടികൂടി. കൊയ്യാമരക്കാട് സ്ഥിരതാമസമാക്കിയ യാസീൻ അൻസാരി (32) യെ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൽപൂർ സ്വദേശിയായ ഇയാളെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.
ഒൻപത് വർഷം മുൻപാണ് അൻസാരി ബിഹാറിൽ നിന്നും ജോലി തേടി കഞ്ചിക്കോട് എത്തിയത്. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന യുവാവ് പിന്നീട് കച്ചവടം തുടങ്ങി. കടയുടെ മറവിൽ ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിരോധിത പുകയില ഉത്‌പന്നങ്ങൾ എത്തിച്ചു നൽകിയിരുന്നു. പിന്നീട് ഇത് കഞ്ചാവ് വിൽപനയായി മാറി.
ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അൻസാരി കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബര വീട് നിർമിച്ചിരുന്നു. നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചതുമായി ബന്ധപ്പെട്ട് മുൻപും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.















