മാദ്ധ്യമപ്രവർത്തകൻ ബിജു ഇളകൊളളൂർ രചനയും സംവിധാനവും നിർവഹിച്ച ‘ഡ്രീം ലാൻഡ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. പ്രത്യേക സാഹചര്യങ്ങളിൽ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥയെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി കോശിയാണ് നിർമാണം.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജ്യൂറി പരാമർശം നേടിയ സിനിമ ഇലവരമ്പിന്റെ എഡിറ്റർ മനീഷ് മോഹനാണ് എഡിറ്റിംഗ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’, ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ അഭിനയിച്ച ‘കുട്ടന്റെ ഷിനിഗാമി’ എന്നീ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ അർജുൻ വി അക്ഷയയാണ് പശ്ചാത്തല സംഗീതം.
ഗ്രാഫിക്സും ഡിസൈനും ടിജോ രാജു. കലാസംവിധാനം: വിനോദ് മംഗ്ലാവിൽ, ക്യാമറ- പി വി രഞ്ജിത്ത്, ചീഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീലാൽ കെ സത്യൻ. രാജേഷ് രവി, എബിൻ ജെ തറപ്പേൽ, അഞ്ജു ജയപ്രകാശ്, രഞ്ജിനി, സുരേഷ് കൃഷ്ണ, എൽ ആർ വിനയചന്ദ്രൻ, വിനോദ് മംഗ്ലാവിൽ, ബിനു പള്ളിമൺ , പ്രിയ അഞ്ജലി, ബേബി സംസ്കൃതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.















