തടി കൂടുമോയെന്ന ഭയം, 18-കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ; "അനോറെക്സിയ നെർവോസ" ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തടി കൂടുമോയെന്ന ഭയം, 18-കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ; “അനോറെക്സിയ നെർവോസ” ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 04:58 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ കൂത്തുപറമ്പ് അശാസ്ത്രീയ ഡയറ്റ് സ്വീകരിച്ചതിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ 18-കാരി മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. വിദ്യാർത്ഥിയെ ബാധിച്ചത് “അനോറെക്സിയ നെർവോസ” എന്ന ​ഗുരുതരമായ മാനസികാവസ്ഥ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തടി കൂടുമോയെന്ന ഭയത്താൽ ഭക്ഷണം കഴിക്കാതിരിക്കുകയും ഒടുവിൽ ദോഷകരമായ രീതിയിൽ ശരീരഭാരം കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. 18-കാരി ശ്രീനന്ദയേയും അനോറെക്സിയ നെർവോസ ബാധിച്ചിരുന്നുവെന്നാണ് വിവരം.

എന്താണ് ഈ രോ​ഗം, എങ്ങനെ തിരിച്ചറിയാം..

തടി കൂടുമോയെന്ന ആശങ്ക പലരിലുമുണ്ട്. എന്നാൽ ഈ ആശങ്ക പരിധിയിൽ കൂടുതലാകുമ്പോഴാണ് അനോറെക്സിയ നെർവോസ എന്ന അവസ്ഥയാകുന്നത്. ഇത് ഭീതിതമായ അളവിൽ ശരീരഭാരം കുറയുന്നതിലേക്ക് നയിച്ചേക്കാം.

ഈ രോ​ഗം ബാധിച്ചവർ, ശരീരഭാരം കുറയാൻ വേണ്ടി എന്തും ചെയ്യും. ഭാരം കുറയുന്നുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്വയം മെച്ചപ്പെട്ടതായി അവർക്ക് അനുഭവപ്പെടൂ. അതിനാൽ തൂക്കം കുറയ്‌ക്കാൻ ഇവർ പലവിധ മാർ​ഗങ്ങൾ തേടും. അതികഠിനമായ വ്യായാമമുറകൾ ചെയ്യും, ഭക്ഷണം പൂർണമായും ഉപേക്ഷിക്കും.

ഇത്തരക്കാരുടെ ഭാരം നന്നേ കുറവായിരിക്കും. എപ്പോഴും ക്ഷീണം അനുഭവപ്പെടും. ഉറക്കമില്ലായ്മ, മലബന്ധം, മുടിക്കൊഴിച്ചിൽ, ചർമ്മത്തിന് മഞ്ഞനിറം, മൂന്ന് മാസത്തിലേറെ ആർത്തവം ഇല്ലാതിരിക്കുക, വരണ്ട ചർമ്മം, ബിപി കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

10നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് ഈ രോ​ഗം കൂടുതലായും കണ്ടുവരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോ​ഗലക്ഷണം കണ്ടാൽ എത്രയും വേ​ഗം വൈദ്യസഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ​ഗുരുതരമായ മാനസികരോ​ഗമായതിനാൽ ഇതിന് ചികിത്സ അത്യന്താപേക്ഷിതമാണ്. തെറാപ്പിയിലൂടെയും മെഡിക്കേഷനിലൂടെയും ഈ അവസ്ഥ പതിയെ മാറ്റിയെടുക്കാൻ സാധിക്കും.

ഭക്ഷണം കഴിക്കാതെ ദീർഘനാൾ ഇരുന്നതിനാൽ വീണ്ടും ഭക്ഷണം കഴിച്ചുതുടങ്ങുന്ന ഘട്ടം വളരെ പ്രയാസകരമായിരിക്കും. അതിനാൽ ഡോക്ടർമാരുടെ നിർദേശവും നിരീക്ഷണവും രോ​ഗബാധിതർക്ക് ലഭ്യമാക്കേണ്ടതാണ്.

Tags: HealthKannurAnorexia Nervosa
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies