ബോളിവുഡിലെ താര ദമ്പതിമാരായ സെയ്ഫ് അലിഖാനും കരീന കപൂറും ഉടനെ വേർപിരിയുമെന്ന് പ്രവചനം. 2012 ൽ വിവാഹിതരായ ഇരുവർക്കും രണ്ടു ആൺമക്കളുമുണ്ട്. തൈമൂർ, ജേ എന്നാണ് പേരുകൾ. അടുത്തിടെ സെയ്ഫ് അലിഖാനെ വീട്ടിലെത്തിയ മോഷ്ടാവ് ആക്രമിച്ചിരുന്നു. ഇതിൽ നിന്ന് തലനാരിഴയ്‌ക്കാണ് നടൻ രക്ഷപ്പെട്ടത്.
ഇതിനിടെ പുതിയൊരു പ്രവചനം നടത്തിയിരിക്കുകയാണ് വൈറൽ ജ്യോതിഷി. സെയ്ഫ് അലിഖാനും കരീന കപൂറും ഉടനെ വേർപിരിയുമെന്നാണ് ഇയാൾ പറയുന്നത്. സിദ്ധാർത്ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിൽ സുശീൽ കുമാർ സിംഗ് എന്ന ജ്യോതിഷിയാണ് പ്രവചനം നടത്തിയത്. ഒന്നര വർഷത്തിനുള്ളിൽ താര ദമ്പതികൾ വിവാഹമോചനം നേടുമെന്നാണ് പ്രവചനം.
കൂടാതെ 2010 ൽ ഇവരുടെ വിവാഹത്തെക്കുറിച്ചും പ്രവചിച്ചിരുന്നുവെന്നാണ് അയാളുടെ അവകാശ വാദം. അന്നു തന്നെ ഈ വിവാഹം വർക്കാകില്ലെന്ന് പറഞ്ഞിരുന്നതായും സുശീൽകുമാർ സിംഗ് പറഞ്ഞു. അതേസമയം സുശീൽ കുമാറിനെതിരെ വ്യാപക വിമർശനം ഉയർന്നു.