എറണാകുളം: ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പരാമർശത്തിൽ പിസി ജോർജിനെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നു.പിസി ജോർജിന്റെ പ്രസംഗത്തിൽ വിദ്വേഷ പരാമർശങ്ങൾ ഇല്ലെന്ന് കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ഏതെങ്കിലും മതത്തെപറ്റിയുള്ള പരാമർശം ഉണ്ടായിട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക് എന്ന ചൊല്ലിനെ അന്വർഥമാക്കാൻ ആരും ശ്രമിക്കേണ്ട എന്നും ലഹരി ഉൾപ്പെടെയുള്ള വിഷയത്തിലെ സാധാരണക്കാരന്റെ വികാരമാണ് പിസിയുടേത് എന്നും കെസിബിസി പ്രസ്താവിച്ചു.
ലഹരി ആക്രമണങ്ങളെ നിസാരവത്കരിക്കാനും വിഷയത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുമുള്ള നീക്കവുമാണ് ആണ് നടക്കുന്നതെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു
“ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ. എ.മാർ, ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡൻ്റുമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസി പ്പൽമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്ത മാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. നാനൂറോളം പ്രമുഖർ പങ്കെടുത്ത സമ്മേളനമായിരുന്നു ഇത്.
പ്രത്യേക ഏതെങ്കിലും മതത്തേക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല. പൊതുസമൂഹ ത്തിൽ ചർച്ച ചെയ്യുന്ന മാരക ലഹരി ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ ഒരു സാധാ രണക്കാരന്റെ വികാരം ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമർശിച്ചു എന്നതിന പ്പുറം ഇതിനെ കാണേണ്ടതില്ല. ഈ പ്രസംഗം നാലുതവണ ആവർത്തിച്ച് ഞാൻ പരിശോധിച്ചതാണ്.
‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്’ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കാൻ ആരും ശ്രമിക്കേണ്ടതുമില്ല. 24,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കൾ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും, ഈ തലമുറ ഭ്രാന്തൻമാരെപ്പോലെ മാനസികാവസ്ഥ യിൽ അക്രമകാരികളാകുന്നതുമാണ് ചർച്ചാ വിഷയമാക്കേണ്ടത്. അതിനെ നിസാരവൽക്കരിക്കാനും വിഷയത്തിൽ നിന്ന് വ്യതിചലനം ഉണ്ടാക്കാനും ശ്രമിക്കുന്നതും ന്യായമായി കാണുന്നില്ല”.പ്രസാദ് കുരുവിള പറഞ്ഞു















