പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തുന്നത്. 1998-ൽ മോക്കയിൽ നടന്ന രാമായണ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

പോർട്ട് ലൂയിസിലെ നഗരങ്ങളിലൂടെ മോദി നടന്നുനീങ്ങുന്നതിന്റെ ചിത്രമാണ് ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.

അന്നത്തെ മൗറീഷ്യസ് പ്രസിഡന്റ് കാസം ഉതീം, ഇപ്പോഴത്തെ പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം, പ്രതിപക്ഷ നേതാവ് സർ അനെരൂദ് ജുഗ്നൗത്ത് എന്നിവർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് 2015-ലും പ്രധാനമന്ത്രി മൗറീഷ്യസ് സന്ദർശിച്ചിരുന്നു.

മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തിന്റെ ക്ഷണപ്രകാരമാണ്
ദ്വിദിന സന്ദർശനത്തിനായി നരേന്ദ്രമോദി എത്തിയത്. മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ സമൂഹവുമായി സംവദിച്ചിരുന്നു.
















