തിരുവനന്തപുരം: കൂടൽമാണിക്യം ജാതിവിവേചന വിവാദത്തിന് പിന്നിൽ വൻ ഗൂഢാലോചന. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാരൻ ബാലുവിന്റെ തുറന്നുപറച്ചിൽ. ജാതി വിവേചനമുണ്ടായിട്ടില്ലെന്നും തന്നോട് നേരിട്ട് ആരും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ബാലു ജനം ടിവിയോട് പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗമായ അഡ്വ. അജയകുമാറാണ് ജാതിവിവേചനമുണ്ടെന്ന് തന്നോട് പറഞ്ഞത്. തന്ത്രിമാർ കത്ത് നൽകിയ കാര്യം പറഞ്ഞതും അജയകുമാറാണ്. എന്നാൽ ഈ കത്ത് താൻ കണ്ടിട്ടില്ലെന്നും ബാലു വ്യക്തമാക്കി.
മൂന്ന് ദിവസം മുൻപാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം എന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചത്. കഴകം ജോലിയിൽ നിന്നും ഈഴവ യുവാവായ ബാലുവിനെ മാറ്റി നിർത്തിയെന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്. തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് ബാലു തന്നെ പറയുമ്പോൾ ആർക്ക് വേണ്ടിയാണ് ഇത്തരം ഒരി പ്രചരണം എന്ന ചോദ്യമാണ് ഉയരുന്നത്.
ബാലുവിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ ജാതി പറഞ്ഞ് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കിനുള്ള സിപിഎം തിരക്കഥയാണ് ദയനീയമായി പൊളിഞ്ഞ് വീണത്. ഹിന്ദു ഐക്യത്തെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു ആരോപണമെന്ന് വ്യക്തമായതായി യോഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ഹൈന്ദവ സമൂഹത്തെ തമ്മിൽ തല്ലിക്കാനുള്ള കമ്യൂണിസ്റ്റ് കുതന്ത്രമാണ് ഇത്തരം ഒരു വാർത്തയെന്നായിരുന്നു ശശികല ടീച്ചറുടെ പ്രതികരണം.















