ന്യൂഡൽഹി: ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് (JKIM ) ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിലവിൽ അഞ്ച് വർഷത്തേക്കാണ് നിരോധനം.
JKIM നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുക, ജമ്മു കശ്മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് JKIM ൽ ചുമത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനാപരമായ അധികാരത്തോടുള്ള അനാദരവ്, ക്രമസമാധാനം അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, , അശാന്തി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ, വിഘടനവാദത്തിനായി സായുധപോരാട്ടം പ്രോത്സാഹിപ്പിക്കൽ എന്നിവയും ഇവരുടെ അജണ്ടയാണ്. JKIM നെ ഇനിയും തുടരാൻ അനുവദിക്കുന്നത് ജമ്മുകശ്മീരിന്റെ സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭീഷണിയാണെന്നും കേന്ദ്രസർക്കാർ വ്യക്താക്കി.















