സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. കുഞ്ഞിനെ പാർക്കിൽ മറന്നുവച്ച് ഫോൺ കോളിൽ മുഴുകി നടന്നുപോകുന്ന യുവതിയെയാണ് വീഡിയോയിൽ കാണാനാകുന്നത്. തൊട്ടുപിന്നാലെ ഒരു അപരിചിതൻ കുഞ്ഞുമായി യുവതിയുടെ പിന്നാലെ ഓടി, ഉറക്കെ വിളിക്കുന്നതും ഇത് കേട്ട് അവർ തിരിഞ്ഞു നോക്കുന്നതും കാണാം. തുടർന്ന് കുട്ടിയെ കണ്ട് ഞെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നെ അപരിചിതൻ കുഞ്ഞിനെ അവർക്ക് കൈമാറുന്നതും കാണാം.
എന്നാൽ ഇത് ഒർജിനൽ വീഡിയോ അല്ലെന്നും സ്ക്രിപ്റ്റഡ് വീഡിയോ എന്നുമാണ് ഒരു വിഭാഗം പേരുടെ വാദം. എന്നാൽ മറ്റൊരു വിഭാഗം ഇത് ഒർജിനിലാണെന്ന് പറയുകയും അമ്മയെ വിമർശിക്കുകയും ചെയ്യുകയാണ്. യുവതിയുടെ അശ്രദ്ധയും പാരന്റിംഗിലെ വീഴ്ചയുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വീഡിയോ ഒർജിനലായാലും അല്ലെങ്കിലും ഇത് ഏവരുടെും ശ്രദ്ധയാകർഷിച്ചു. ചർച്ചകളും ചൂടുപിടിച്ചു. ഇൻസ്റ്റഗ്രാമിലും എക്സിലുമടക്കം വീഡിയോ പ്രചരിച്ചു.
View this post on Instagram
“>