ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ നിന്നായി 1,003 പേരെയാണ് തെരഞ്ഞെടുക്കുന്നത്. റായ്പൂർ ഡിവിഷനിൽ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസ്, വാഗൺ റിപ്പയർ ഷോപ്പ് എന്നിവിടങ്ങളിലായിരിക്കും പരിശീലനം നൽകുക.
പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഐടിഐ പഠിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. വാഗൺ റിപ്പയർ ഷോപ്പിൽ 270 ഓളം ഒഴിവുകളാണുള്ളത്. ഫിറ്റര്‍-110, വെല്‍ഡര്‍-110, മെഷിനിസ്റ്റ്-15, ടര്‍ണര്‍-14, ഇലക്ട്രീഷ്യന്‍-14, കോപ്പാ-4, സ്റ്റെനോഗ്രാഫര്‍-1, സ്റ്റെനോഗ്രാഫര്‍ -1.
ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിലേക്കും നിരവധി ഒഴിവുകളുണ്ട്. വെൽഡർ-185, ഇലക്ട്രീഷ്യന്‍-199, സ്റ്റെനോഗ്രാഫര്‍-8, ടര്‍ണര്‍-14, ഫിറ്റര്‍-188, മെഷീനിസ്റ്റ് -12, മെക്കാനിക് ഡീസൽ- 34, ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍-32, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി- 11, ഹാമർമാൻ-1, മേസൺ-2, പൈപ്പ്ലൈൻ ഫിറ്റർ-2, കാർപ്പെൻ്റർ-6, പെയിന്റർ-6, ഇലക്ട്രോണിക്സ് മെക്കാനിക്ക്-9.
പ്രായം 15-24 വയസായിരിക്കണം. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷികാർക്കും ഇളവ് ലഭിക്കുന്നതായിരിക്കും.