ഉത്തർപ്രദേശിലെ അമേഠിയിൽ അതിവേഗത്തിലെത്തിയ ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചു വയസുകാരി മരിച്ചു. ഭവാനി എന്ന കുഞ്ഞാണ് മരിച്ചത്. വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രാദേശി മാദ്ധ്യമപ്രവർത്തകനായ അരുൺ ഗുപ്തയുടെ മകളാണ് മരിച്ചത്. കളിക്കുന്നതിനിടെ ട്രാക്ടർ ഇടിച്ച കുട്ടി തത്ക്ഷണം മരിച്ചു. ഡ്രൈവർ വാഹനം നിർത്താതെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചുവെന്ന് അമേഠി സ്റ്റേഷനിലെ എസ്.എച്ച്.ഒ പറഞ്ഞു. ട്രാക്ടറിനെയും ഡ്രൈവറിനെയും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.മേൽ നടപടികൾ സ്വീകരിച്ചെന്നും പൊലീസ് അറിയിച്ചു.