ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ പിടിച്ചെടുത്ത ബലോച് വിമോചനപോരാളികളെ വധിച്ച്, തടഞ്ഞു വെച്ച യാത്രക്കാരെ മോചിപ്പിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു. ബലോച് വിമോചനപോരാളികൾക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം പറഞ്ഞു. 50 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടുവെന്നും എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് പാക് ലെഫ്. ജനറല്‍ ഷെരീഫ് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു.
ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ് കഴിഞ്ഞ ദിവസമാണ് ബലോച് വിമോചനപോരാളികൾ പിടിച്ചെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ഈ പ്രതിഷേധത്തിന് പിന്നില്‍. 30 സൈനികരെ വധിച്ചാണ് ഇവർ ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം.















