കോഴിക്കോട്: മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായതിനു ശേഷം കേരളത്തിൽ കൂണ് പോലെ മസാജ് പാർലറുകൾ ഉണ്ടാകുന്നുണ്ടെന്നും അവിടങ്ങളിൽ യാതൊരു പരിശോധനയും ഇല്ലെന്നും, അവിടെ ലഹരി കച്ചവടം നടക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി ഭരണത്തിൽ മയക്കുമരുന്ന് മാഫിയകൾ വിലസുന്നതിന് എതിരായി ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
“ലഹരി കച്ചവടത്തിന് മത ഭീകര സംഘടനയുടെ പൂർണ പിന്തുണ ലഭിക്കുന്നു,യുവതലമുറയെ വഴി തെറ്റിച്ച് കൊണ്ടിരിക്കുകയാണ് ലഹരി മാഫിയ.
കേരളത്തിൽ യു.പി സ്കൂളിന്റെ സമീപത്ത് പോലും ലഹരി സുലഭമായി ലഭിക്കുന്നു. ലഹരി സമസ്ത മേഖലയിലും വ്യാപിച്ചു.കേരളത്തിൽ എല്ലാ ഇടത്തും മാരക ലഹരി കച്ചവടം നടക്കുന്നു. സംസ്ഥാന സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ ഒരിടത്തും രാസലഹരി ഹോൾസെയിൽ കച്ചവടം നടത്തുന്ന ആരെയും അറസ്റ്റ് ചെയ്യ്തിട്ടില്ല. ലഹരി കച്ചവടത്തിന് മത ഭീകര സംഘടനയുടെ പിന്തുണ ഉണ്ട്.” കെ സുരേന്ദ്രൻ പറഞ്ഞു.
ലഹരി പാർട്ടികൾ, ഓരോ കൊല്ലവും ന്യൂ ഇയറിനോട് അനുബന്ധിച്ചും അല്ലാതെയും എല്ലാം റിപ്പോർട്ട് ചെയ്ത എത്രയോ സംഭവങ്ങൾ കേരളത്തിൽ തേച്ചു മായ്ച്ചു കളഞ്ഞു. കൊച്ചി നഗരത്തിൽ മാത്രം ഒരു 15 ലഹരി പാർട്ടികൾ സംഘടിപ്പിച്ച കേസ് ഈ പിണറായി വിജയന്റെ സർക്കാർ തെയ്ച്ചു മായ്ച്ചു കളഞ്ഞത് നമ്മുടെ മുമ്പിലുണ്ട്.
“ഈ മുഹമ്മദ് റിയാസ് ടൂറിസം മന്ത്രി ആയതിനു ശേഷം ഇവിടുത്തെ റിസോർട്ടുകൾ പലതും കേന്ദ്രീകരിച്ച് ടൂറിസം വ്യാപിക്കുന്നു എന്നുള്ളതിന്റെ മറവിൽ, ഒരുതരത്തിലുള്ള അന്വേഷണങ്ങളോ നിരീക്ഷണങ്ങളോ നടപടികളോ സർച്ചോ ഒന്നുമില്ല, കൂണുപോലെയാണ് ഇവിടെ പലതരത്തിലുള്ള മസാജ് സെന്ററുകൾ പൊങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു അന്വേഷണവും ഇല്ല. നഗരം മുഴുവൻ മസാജ് പാർലറുകളുടെ പേരിൽ അങ്ങേയറ്റം മോശമായ രീതിയിലുള്ള ലഹരിക്കച്ചവടം ഇവിടെ നടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടൂറിസം വ്യാപിക്കുകയാണ് എന്നാണ് പറയുന്നത്. ടൂറിസം വ്യാപിക്കുന്നതിന്റെ പേരിൽ ലഹരി കച്ചവടം നടക്കുന്നു.”, കെ സുരേന്ദ്രൻ പറഞ്ഞു.















