പാകിസ്താൻ മുൻ നായകൻ ഷാഹിദ് അഫ്രീദിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ സഹതാരമായ ഡാനിഷ് കനേരിയ. തന്റെ കരിയർ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അഫ്രീദിയാണെന്നും അദ്ദേഹം പറയുന്നു.വാഷിംഗ്ടണിൽ നടന്ന ചടങ്ങിലായിരുന്നു കനേരിയ പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞത്. അർഹിച്ച പരിഗണനയോ ബഹുമാനമോ പാകിസ്താൻ ടീമിൽ നിന്ന് ലഭിച്ചില്ല. ഇതാണ് എന്നെ യുഎസിലേക്ക് കുടിയേറാൻ നിർബന്ധിതനാക്കിയത്.
“ഞാനും ഏറെ വിവേചനം നേരിട്ടിരുന്നു. എന്റെ കരിയർ നശിപ്പിച്ചു. പാകിസ്താനിൽ നിന്ന് അർഹമായ ബഹുമാനമോ തുല്യതയോ ലഭിച്ചില്ല. ഞാനിപ്പോൾ യുഎസിലാണ്. ബോധവത്കരണം നടത്താനാണ് ഞങ്ങൾ സംസാരിക്കുന്നത്. അമേരിക്ക കൂടി അറിയട്ടെ എത്രത്തോളം വിവേചനമാണ് തങ്ങൾ അനുഭവിച്ചതെന്ന്”.
“ഞാൻ എന്റെ കരിയറിൽ നല്ല പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടായിരുന്നു ഒപ്പം കൗണ്ടിയും കളിക്കുന്നുണ്ടായിരുന്നു. ഇൻസമാം ഉൾ ഹഖ് എന്നെ ഒരുപാട് പിന്തുണച്ചു. സപ്പോർട്ട് നൽകിയ ഒരേയൊരു ക്യാപ്റ്റനും അദ്ദേഹമാണ്. അക്തറും പിന്തുണ നൽകി. എന്നാൽ ഷാഹിദ് അഫ്രീദി എന്നെ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഇത് പിന്നീട് പതിവായി. അയാൾക്കൊപ്പം മറ്റു താരങ്ങളും എനിക്കെതിരെ തിരിഞ്ഞു. ഇവർ എനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കില്ലായിരുന്നു”—- കനേരിയ പറഞ്ഞു.
"I faced discrimination, my career was destroyed…", says former Pakistan cricketer Danish Kaneria
Read @ANI Story | https://t.co/trwEPEuV8O#DanishKaneria #US #ShriThanedar #Pakistan pic.twitter.com/4KElJL1sYP
— ANI Digital (@ani_digital) March 12, 2025