ന്യൂഡൽഹി: നാളെ ആമിർഖാന് 60 വയസ് തികയും. ഇതിന് മുന്നോടിയായി നടൻ മാദ്ധ്യമങ്ങളുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തി. ഇതിൽ താരം തന്റെ പുതിയ പങ്കാളിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. 25-വർഷം മുൻപാണ് താൻ ഗൗരിയെ കണ്ടെതെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഗൗരിയും ഞാനും 25 വർഷം മുമ്പ് കണ്ടുമുട്ടി, ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ റിലേഷനിൽ വളരെ ഗൗരവമുള്ളവരും പരസ്പരം പ്രതിബദ്ധതയുള്ളവരുമാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് കഴിയുന്നത്.” — അദ്ദേഹം പറഞ്ഞു.
ഇന്നലെ മുംബൈയിലെ തന്റെ വീട്ടിൽ വെച്ച് സഹതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തന്റെ കാമുകിയെ പരിചയപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി “ഗൗരി പ്രാെഡക്ഷൻ മേഖലയിൽ ജോലി ചെയ്യുന്നു. ഞാൻ എല്ലാ ദിവസവും അവൾക്കായി പാടാറുണ്ട്.” ആമിർ കൂട്ടിച്ചേർത്തു. എന്റെ കുട്ടികൾ വളരെ സന്തുഷ്ടരാണ്. എന്റെ മുൻ ഭാര്യമാരുമായി ഇപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവാനാണെന്നും ആമിർ വ്യക്തമാക്കി.
ഗൗരി ആമിറിന്റെ പ്രാെഡക്ഷൻ ബാനറിന് കീഴിലാണ് ജോലി ചെയ്യുന്നത്. ഗൗരി രണ്ട് ഇരട്ടക്കുട്ടികളുടെ മാതാവുമാണെന്നാണ് റിപ്പോർട്ടുകൾ.ആമിർ ആദ്യം റീന ദത്തയെ വിവാഹം കഴിച്ചു, അവർക്ക് ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ട് മക്കളുണ്ട്. 2005 ൽ വിവാഹിതയായ നടനും രണ്ടാം ഭാര്യ കിരൺ റാവുവും 2021 ൽ വേർപിരിഞ്ഞു. ഇരുവർക്കും ആസാദ് എന്നൊരു മകനാണുള്ളത്.