ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാതിരുന്ന ഓസ്ട്രേലിയൻ പേസർമാർ ഐപിഎൽ കളിക്കാനെത്തുമോ എന്ന ആശങ്കയിലാണ് ടീമകളും ആരാധകരും. പരിക്കേറ്റും വ്യക്തിപരമായ കാരണങ്ങളെ തുടർന്നുമാണ് ഓസ്ട്രേലിയൻ പേസ് ത്രയമായ മിച്ചൽ സ്റ്റാർക്ക് ക്യാപ്റ്റൻ കമിൻസ്,ഹേസിൽവുഡ് എന്നിവർ ചാമ്പ്യൻസ് ട്രോഫി കളിക്കാതിരുന്നത്. സ്റ്റാർക്കിന് ശ്രീലങ്കൻ പര്യടനത്തിനിടെ കണങ്കാലിന് പരിക്കേറ്റിരും. കൊൽക്കത്തയുടെ ഐപിഎൽ കിരീടത്തിന് നിർണായക ശക്തിയായ സ്റ്റാർക്ക് ഈ പതിപ്പിൽ ഡൽഹിക്കാണ് കളിക്കുക. 11.75 കോടിക്കാണ് താരത്തെ അവർ ടീമിലെത്തിച്ചത്.
കാഫ് ഇൻഞ്ച്വറിയിൽ നിന്ന് മുക്തനാകുന്ന ഹേസിൽവുഡ് ആർ.സി.ബിയുടെ താരമാണ്.12.50 കോടിക്കാണ് താരത്തെ വാങ്ങിയത്. മെഡിക്കൽ ടീം ഹേസിൽവുഡിന് ഐപിഎൽ കളിക്കാൻ ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ട്. ഹൈദരാബാദിന്റെ നായകനായ പാറ്റ് കമിൻസും കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ട്. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെയാണ് താരത്തിന് പരിക്കുണ്ടായത്.
വരാനിരിക്കുന്ന ഐപിഎൽ സീസൺ കണക്കിലെടുത്ത് ഓസ്‌ട്രേലിയയിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ മുൻഗണനകൾ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിന് പകരം അവർ ഫ്രാഞ്ചൈസി ക്രിക്കറ്റ് തിരഞ്ഞെടുത്തു. ഷെഫീൽഡ് ഷീൽഡ് ഫൈനൽ ഒഴിവാക്കിയാണ് ഓസ്ട്രേലിയൻ താരങ്ങൾ എത്തുന്നത്.















