ആണുങ്ങളേ നിങ്ങളറിഞ്ഞോ??? ശരീരത്തിൽ ഈ പോഷകം തീരെയില്ല; 57% പേരും ആരോഗ്യപ്രതിസന്ധിയിൽ; പഠന റിപ്പോർട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആണുങ്ങളേ നിങ്ങളറിഞ്ഞോ??? ശരീരത്തിൽ ഈ പോഷകം തീരെയില്ല; 57% പേരും ആരോഗ്യപ്രതിസന്ധിയിൽ; പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 01:04 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് വലിയൊരു ആരോഗ്യ പ്രതിസന്ധി നിശബ്ദമായി ഉടലെടുക്കുന്നുണ്ടെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ MediBuddy-യുടെ സമീപകാല പഠനത്തിൽ പറയുന്നതനുസരിച്ച് കോർപ്പറേറ്റ് ജോലി ചെയ്യുന്ന പുരുഷന്മാരിൽ 57% ത്തിലധികം പേർക്കും വിറ്റാമിൻ ബി12 നന്നേ കുറവാണെന്നാണ് കണ്ടെത്തൽ. ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജത്തിന്റെ ഉറവിടമാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണെന്നിരിക്കെയാണ് പുരുഷന്മാരിൽ വലിയ തോതിൽ ഈ പോഷകത്തിന്റെ അപര്യാപ്തതയുണ്ടെന്ന കണ്ടെത്തൽ പുറത്തുവരുന്നത്.

നഗരപ്രദേശങ്ങളിലെ കോർപ്പറേറ്റ് ജീവനക്കാരായ 4,400 പേരിൽ (3,338 പുരുഷന്മാർ, 1,059 സ്ത്രീകൾ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വനിതാ ജീവനക്കാരിൽ 50% പേർക്ക് സമാനമായ കുറവുണ്ടെന്നും കണ്ടെത്തലുണ്ട്.

കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ വിറ്റാമിൻ ബി12 ന്റെ കുറവ് സംഭവിക്കുന്നതിന് കാരണം

മിക്കവർക്കും മറ്റെല്ലാന്തിനേക്കാളും പ്രധാനം ജോലി തന്നെയാണ്. തിരക്കേറിയ ഷെഡ്യൂളുകൾ കാരണം മോശം ഭക്ഷണശീലങ്ങൾ, ഉയർന്ന സമ്മർദ്ദം, അശാസ്ത്രീയ ഡയറ്റ് എന്നിവയെല്ലാം കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ സാധാരണവുമാണ്. ഇത് പലപ്പോഴും പോഷകാഹാരക്കുറവിന് കാരണമാകുന്നു. ലക്ഷണങ്ങൾ പ്രകടമാകുന്നത് വരെ ഇതിനൊന്നും യാതൊരു ശ്രദ്ധയും ഇവർ നൽകില്ല. ഒടുവിൽ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ പിടിപെട്ട് രക്തപരിശോധന നടത്തുമ്പോഴായിരിക്കും വിറ്റാമിൻ ബി12 അടക്കമുള്ള പല പ്രധാന പോഷകങ്ങളുടെ കുറവുണ്ടെന്ന് അറിയുക. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണക്രമത്തിലെ പോരായ്മ തന്നെയാണ്.

പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മദ്യപാനവും കഫീൻ അധികമുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നതും വിറ്റമിൻ ബി12 ആ​ഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ ദുർബലപ്പെടുത്തുന്നു. കോർപ്പറേറ്റ് ജീവനക്കാരിൽ ജോലി സമ്മർദ്ദം വർദ്ധിക്കുന്നത് കോർട്ടിസോൾ ഉൽപാദനം ഉയർത്തുന്നതിനും ഇതുവഴി ശരീരത്തിലെ വിറ്റമിൻ ബി12 കുറയുന്നതിനും കാരണമാകും.

നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനും ഊർജ്ജോത്പാദനത്തിനും വിറ്റാമിൻ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി12 കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ഇതെല്ലാം:

  • വിട്ടുമാറാത്ത ക്ഷീണവും പേശികൾക്ക് ബലഹീനതയും
  • കൈകളിലും കാലുകളിലും ഇക്കിളി അനുഭവപ്പെടൽ
  • ഓർമ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
  • ക്ഷോഭം, വിഷാദം, മാനസികപിരിമുറുക്കങ്ങൾ
  • തലകറക്ക, ശ്വാസം മുട്ടൽ

ഇതെല്ലാം ജോലി സംബന്ധമായ ക്ഷീണമാണെന്ന് കരുതി പലരും തള്ളിക്കളയാറുണ്ട്, എന്നാൽ ഈ ലക്ഷണങ്ങൾ ഏതെങ്കിലും ആവർത്തിച്ച് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. വിറ്റമിൻ ബി12ന്റെ കുറവ് പരിഹരിച്ചില്ലെങ്കിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്ന് ഓർക്കുക. അനീമിയ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ഇത് കാരണമായേക്കും.

വിറ്റാമിൻ ബി12 എങ്ങനെ ഉയർത്താം

  • B12 ധാരാളമുള്ള ​​ഭക്ഷണം ദിവസം കഴിക്കുക – ചിക്കൻ, മുട്ട, പാൽ, മത്സ്യം, യോ​ഗർട്ട് എന്നിവ
  • ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് B12 ലഭിക്കുന്നില്ലെന്നെങ്കിൽ ഡോക്ടറോട് ചോ​ദിച്ച് സപ്ലിമെന്റ്സ് എടുക്കാം
  • മദ്യപാനം ഒഴിവാക്കുക, കഫീൻ ഉപയോ​ഗം കുറയ്‌ക്കുക
  • ജോലിക്കിടയിൽ ചെറിയ ഇടവേള എടുക്കുക, എന്തെങ്കിലും ഫിസിക്കൽ ആക്ടിവിറ്റി ചെയ്യുക
  • മെഡിറ്റേഷനിലൂടെയോ മറ്റെന്തെങ്കിലും ടെക്നിക്കുകൾ ഉപയോ​ഗിച്ചോ സമ്മർദ്ദം കുറയ്‌ക്കുക
  • ശരീരത്തിൽ എപ്പോഴും ജലാംശമുണ്ടെന്ന് ഉറപ്പുവരുത്തുക, കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുക.

 

Tags: HealthmenVitamin B12
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies