കോഴിക്കോട്: നർക്കോട്ടിക് ജിഹാദ് ഉണ്ടെന്നതിനു തെളിവായി മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരുടെ കണക്കുകൾ. കോഴിക്കോട് രണ്ട് മാസത്തിനിടെ രാസലഹരി കേസുകളിൽ പിടിക്കപ്പെട്ടവരിൽ അധികവും തീവ്രമത സംഘടനകളിൽ ഉൾപ്പെട്ടവരാണ്.ലഹരി കേസുകൾക്ക് പിന്നിൽ മതഭീകരവാദ ശക്തികൾക്ക് ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാക്കുകളെ ശരിവയ്‌ക്കുന്നതാണ് പുതിയ കണക്കുകൾ.
സംസ്ഥാനത്ത് ജനുവരിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 1,999 ലഹരി കേസുകളാണ്. കോഴിക്കോട് ജില്ലയിൽ ഈ വർഷം ഇരുവരെ രജിസ്റ്റർ ചെയ്തത് 716 കേസുകളാണ്. ഇതിൽ 819 പേരാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗവും മുകളിൽ പരാമർശിച്ച വിഭാഗത്തിൽപെട്ടവരാണെന്നതാണ് നടക്കുന്ന യാഥാർത്ഥ്യം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥികരണമില്ലെങ്കിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം അനൗദ്യോഗികമായി സമ്മതിക്കുന്നുണ്ട്. എന്തു കൊണ്ട് ഇത്തരം കേസുകളിൽ ഒരു വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി ഉൾപ്പെടുന്നു എന്ന ചോദ്യം സോഷ്യൽ മീഡിയയിലും വ്യാപകമായി ഉന്നയിക്കപ്പെടുന്നുണ്ട്..
കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടന്ന പരിപാടിയിലാണ് ലഹരി മാഫിയയും മത ഭീകരസംഘടനയുമായുളള ബാന്ധവം കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്. ലഹരി കച്ചവടത്തിന് പിന്നിൽ മതഭീകര സംഘടനയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു . കൊച്ചു കുട്ടികൾ പോലും ലഹരിയുടെ പിടിയിലമർന്നിട്ടും സംസ്ഥാന സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ടൂറിസം വ്യാപിക്കുന്നതിന്റെ പേരിലും നടക്കുന്നത് ലഹരി കച്ചവടമാണ്. ഇത്ര ഭയാനകമായ സ്ഥിതിയിലും രാസലഹരിയുടെ ഹോൾസെയിൽ ഡീലർമാരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പിണറായി സർക്കാർ തയ്യാറാകുന്നില്ലെന്ന ആശങ്കയും ബിജെപി അദ്ധ്യക്ഷൻ പങ്കുവെച്ചിരുന്നു.