ഐപിഎൽ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയെ നിലയ്‌ക്ക് നിർത്താൻ ഐപിഎൽ ബഹിഷ്കരിക്കണമെന്നാണ് ആവശ്യം. ഐപിഎല്ലിന് മറ്റു ക്രിക്കറ്റ് ബോർഡുകൾ താരങ്ങളെ അയക്കരുതെന്നാണ് മുൻ പാകിസ്താൻ താരത്തിന്റെ നിർദ്ദേശം. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ പ്രമുഖ താരങ്ങളെല്ലാം ഐപിഎല്ലിന് ഒരുങ്ങുന്നതാണ് ഇൻസമാമിനെ ചാെടിപ്പിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയെ മാറ്റിവയ്‌ക്കാം. ഐപിഎല്ലിലേക്ക് നോക്കൂ. ലോകത്തെ മിക്ക പ്രധാന താരങ്ങളും പങ്കെടുക്കുന്നു. എന്നാൽ ഇന്ത്യൻ താരങ്ങൾ മറ്റൊരു ലീഗിലും പങ്കെടുക്കുന്നില്ല. എല്ലാ ക്രിക്കറ്റ് ബോർഡുകളും അവരുടെ താരങ്ങളെ ഐപിഎല്ലിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് നിർത്തണം.
നിങ്ങളുടെ താരങ്ങളെ മറ്റു ലീഗുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെങ്കിൽ, മറ്റു ബോർഡുകൾ ഒരു നിലാപാട് സ്വീകരിക്കേണ്ടേ?- ഇൻസമാം ചോദിക്കുന്നു. അതേസമയം മാർച്ച് 22-നാണ് ഐപിഎൽ ആരംഭിക്കുന്നത്. അതേസമയം ഏപ്രിൽ 11 ന് പാകിസ്താൻ സൂപ്പർ ലീഗും ആരംഭിക്കുന്നുണ്ട്. ഇതാണ് മുൻ ക്യാപ്റ്റന്റെ ആഹ്വാനത്തിന് കാരണം.