വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഇനി അതിൽ കയറി ഇങ്ങുവന്നാൽ മതി!! സുനിതയെ തിരിച്ചെത്തിക്കാൻ അമേരിക്കയിൽ നിന്ന് കുതിച്ച് ക്രൂ-10 ദൗത്യം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഇനി അതിൽ കയറി ഇങ്ങുവന്നാൽ മതി!! സുനിതയെ തിരിച്ചെത്തിക്കാൻ അമേരിക്കയിൽ നിന്ന് കുതിച്ച് ക്രൂ-10 ദൗത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 09:28 am IST
FacebookTwitterWhatsAppTelegram

അങ്ങനെയവർ മടങ്ങിവരാൻ പോവുകയാണ് സുഹൃത്തുക്കളെ.. എട്ട് ദിവസത്തിനായി പോയി, എട്ട് മാസം കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ക്രൂ-10 ദൗത്യം അമേരിക്ക വിക്ഷേപിച്ചു. മാർച്ച് 12ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് അവസാന നിമിഷം മാറ്റിവച്ചെങ്കിലും ഒടുവിൽ സംഭവ്യമായിരിക്കുകയാണ്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) എത്തിയ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചുവരാൻ കഴിയാതെ ഒമ്പത് മാസമായി ISSൽ കുടുങ്ങിക്കിടക്കുന്നത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. സുനിത ഇന്ത്യൻ വംശജയായതിനാൽ ഇന്ത്യയിലും ഈ വാർത്ത ഏറെ പ്രാധാന്യം നേടി. സുനിതയേയും വിൽമോറിനേയും തിരിച്ചെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ അമേരിക്ക, ഒടുവിൽ നാസയും സ്പേസ് എക്സും (SpaceX) സംയുക്തമായി നടത്തുന്ന ക്രൂ-10 ദൗത്യത്തിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.

Liftoff of Crew-10! pic.twitter.com/OOLMFQgA52

— SpaceX (@SpaceX) March 14, 2025

ഇലോൺ മസ്കിന്റെ സ്പേസ് എക്സും അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും ചേർന്ന് തയ്യാറാക്കിയ ക്രൂ-10 ദൗത്യത്തിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 7.03ന് ISS-ലേക്ക് കുതിച്ചു. നാസയിലെ നാല് അം​ഗങ്ങളാണ് റോക്കറ്റിലുള്ളത്. ഇവർ ​ISSൽ ഇറങ്ങുകയും പകരം സുനിതയും ബുച്ച് വിൽമോറും മറ്റ് രണ്ടുപേരും ഫാൽക്കണിൽ കയറി തിരിച്ചുവരികയും ചെയ്യുന്നതാണ് ക്രൂ-10 ദൗത്യം. മാർച്ച് 15ന് ശേഷം ക്രൂ-10 ദൗത്യം ​ISS-ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് സുനിതയടക്കം നാല് പേരുമായി മാർച്ച് 19ന് മുൻപായി ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.

ബോയിം​ഗ് സ്റ്റാർലൈനർ സ്പേസ് ക്രാഫ്റ്റിലായിരുന്നു എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിതയും സംഘവും ഒമ്പത് മാസം മുൻപ് പുറപ്പെട്ടത്. സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര പ്രതിസന്ധിയിലായപ്പോൾ ഒഴിഞ്ഞ സ്റ്റാർലൈനർ പേടകമായിരുന്നു ഭൂമിയിലേക്ക് മടങ്ങിവന്നത്. നിശ്ചയിച്ചതിലും കൂടുതൽ കാലം ISSൽ തങ്ങേണ്ടി വന്നതിനാൽ നിരവധി പരീക്ഷണങ്ങളിലും ​ഗവേഷണങ്ങളിലും സുനിത ഏർപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോർഡും അവർ സ്വന്തമാക്കി.

Tags: Crew-10 missionNASAspaceXSunita WilliamsBuch Wilmore
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies