കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ 19-കാരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നൃത്താദ്ധ്യാപിക കൂടിയായ ആയടത്തിൽ അനന്ദന്റെ മകൾ ചന്ദനയാണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയതെന്നാണ് സൂചന. നൃത്തം പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ചന്ദനയുടെ മൃതദേഹം കാണുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. നാദാപുരം സർക്കാർ ആശുപത്രിയിലുള്ള മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.















