തൃശ്ശൂർ: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണ നു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.
നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്ന് കെ രാധാകൃഷ്ണൻ ഇ ഡി യെ അറിയിച്ചിരുന്നു.
തിങ്കളാഴ്‌ച ഡൽഹിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാധാകൃഷ്ണന് വീണ്ടും ഇഡി സമന്‍സ് അയച്ചു. കരുവന്നൂർ കേസിനെ സംബന്ധിച്ച ഇ.ഡി സമ്മൻസ് രാഷ്‌ട്രീയ പകപോക്കലെന്നാണ് കെ. രാധാകൃഷ്ണൻ പ്രതികരിച്ചത്.
അതിനിടെ കരുവന്നൂർ കളളപ്പണ ഇടപാട് കേസിൽ അന്വേഷണ ഉദ്യഗസ്ഥനെ മാറ്റി പകരം പുതിയ ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമിച്ചിരുന്നു.
കേസന്വേഷത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റി. തുടർന്ന് ചെന്നൈയിൽ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ കരുവന്നൂർ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തി.















