ഷമിയുടെ മകൾ ഹോളി ആഘോഷിച്ചത് തെറ്റ്!!! മുസ്ലീങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണ്; മുഹമ്മദ് ഷമിയെ ഓർമിപ്പിച്ച് മതപണ്ഡിതൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷമിയുടെ മകൾ ഹോളി ആഘോഷിച്ചത് തെറ്റ്!!! മുസ്ലീങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണ്; മുഹമ്മദ് ഷമിയെ ഓർമിപ്പിച്ച് മതപണ്ഡിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ചാമ്പ്യൻ ട്രോഫി വേളയിൽ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിനെ കുറ്റപ്പെടുത്തിയ മതപണ്ഡിതൻ വിവാദ പ്രസ്താവനയുമായി വീണ്ടും രം​ഗത്ത്. ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതാണ് മതപുരോഹിതനെ പുതുതായി ചൊടിപ്പിച്ചത്.

ഇസ്ലാം മതവിശ്വാസിയായ ഷമി അദ്ദേഹത്തിന്റെ മകളെ ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നത് ശരിയത്ത് വിരുദ്ധവും മതനിന്ദയുമാണെന്ന് വീഡിയോ സന്ദേശത്തിലൂടെ മതപണ്ഡിതൻ പറഞ്ഞു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹബുദ്ദീൻ റസ്വിയുടേതാണ് വി​ദ്വേഷ പരാമർശം.

ഷമിയുടെ മകൾ ചെറിയ കുട്ടിയാണ്. ഹോളി എന്താണെന്ന് അറിയാതെയാണ് അവൾ ഹോളി ആഘോഷിക്കുന്നതെങ്കിൽ അതൊരു കുറ്റകൃത്യമല്ല. പക്ഷെ അവൾ പൂർണബോധ്യത്തോടെ, ഹോളി എന്താണെന്ന് മനസിലാക്കിയിട്ടും ആഘോഷിച്ചാൽ അത് ശരിയത്ത് വിരുദ്ധമാണ്. – റസ്വി പറഞ്ഞു.

ഷമിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നേരത്തെ അഭ്യർത്ഥിച്ചിട്ടുള്ളതാണ്. നിങ്ങളുടെ കുട്ടികൾ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുത്. ഹിന്ദുക്കൾക്ക് ഹോളി എന്നാൽ വലിയ ആഘോഷമായിരിക്കും. പക്ഷെ മുസ്ലീങ്ങൾ ഹോളി ആഘോഷം ഒഴിവാക്കുക തന്നെ വേണം. ശരിയത്ത് നിയമം മനസിലാക്കിയതിന് ശേഷം ഹോളി ആഘോഷിക്കുന്നത് കുറ്റകൃത്യമാണെന്നും മതപണ്ഡിതൻ ഓർമിപ്പിച്ചു.

അതേസമയം ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാനും ഇസ്ലാമിക പുരോഹിതൻ മറന്നില്ല. ഇന്ത്യൻ ക്യാപ്റ്റനും എല്ലാ ടീമം​ഗങ്ങൾക്കും ഷമിക്കും ഹൃദയാഭിവാദ്യങ്ങൾ എന്നായിരുന്നു മതപണ്ഡിതന്റെ പ്രശംസ.

റംസാൻ വ്രതം അനുഷ്ഠിക്കാതിരിക്കുന്ന ഷമിയുടെ നടപടി തെറ്റാണെന്ന് നേരത്തെ ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഏതെങ്കിലും കാരണവശാൽ വ്രതമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ റംസാൻ മാസത്തിന് ശേഷം അത് എടുത്ത് തീർക്കണമെന്നും മതപുരോ​ഹിതൻ ഉപദേശിച്ചു.

Tags: Mohammed ShamiHoli 2025ShariatMaulana Shahabuddin Razviramzan
Share
Tweet
SendShare

More News from this section

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies