തിരുവനന്തപുരം: ലൗ ജിഹാദിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യൂണിയൻ ക്രിസ്ത്യൻ ഫ്രണ്ട് നേതാവ് ജസ്റ്റിൻ പള്ളിവാതുക്കൽ. ലൗ ജിഹാദിൽ പെട്ട 927 കുട്ടികളെ കഴിഞ്ഞ നാലര അഞ്ച് വർഷത്തിനിടെ വ്യക്തിപരമായി രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഇതിനെ ഇതിനെ ലൗ ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ പ്രണയ ജിഹാദെന്നോ വിളിക്കാം. ഇസ്ലാമതത്തിൽപ്പെട്ട യുവാക്കളുടെ പ്രണയക്കെണിയിൽ പെട്ട് പല രീതിയിൽ ബുദ്ധിമുട്ടിയവരാണ് ഇവർ. എന്നാൽ 36 കുട്ടികളെ നഷ്ടപ്പെട്ടു. കോവിഡിന് ശേഷമുള്ള കണക്കാണിതെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത സംഭവം എതാണ്ട് ഇങ്ങനെയാണ്. ഒരു പ്രത്യേക രീതിയിൽ കുട്ടിയെ എത്തിക്കുന്നു. അതിനെ ശാരീരികമായി മിസ് യൂസ് അഥവാ റേപ്പ് തന്നെ ചെയ്യുന്നു. അതിന് ശേഷം വിവാഹ വാഗ്ദാനം ചെയ്യുന്നു. വിവാഹ വാഗ്ദാനം സ്വീകരിക്കാത്ത കുട്ടിയെ പലരീതിയിൽ മാനസികമായി തളർത്തുന്നു. കുട്ടി പരാതിയുമായി പോകുമ്പോൾ മതം മാറിയാൽ കുട്ടിയെ സ്വീകരിക്കാമെന്ന് കോംപ്രമൈസിലേക്ക് പോകുന്നു. അതോടെ മാതാപിതാക്കളും കുട്ടിയും നിസ്സഹായരാകും. പക്ഷെ ഒരു കുട്ടിക്ക് ഇവർ പഠിക്കാൻ കൊടുത്ത പുസ്തകത്തിൽ എങ്ങിനെയാണ് മതപരമായ കാര്യങ്ങൾ അനുഷ്ഠിക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിനെ പേരിൽ മതപരിവർത്തനം എന്ന വാക്ക് ഉൾപ്പെടെ ചേർത്ത് വാക്ക് ഉൾപ്പെടെ ചേർത്താണ് അയാൾക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു.
ആദ്യകാലത്ത് മലബാർ മേഖലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി നടന്നിരുന്നത്. ഇന്ന് ഇടുക്കി, കോട്ടയം, എറണാകുളത്തുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരകളുടെ ഡാറ്റ പൊതു സമൂഹത്തിന് മുൻപിൽ എത്തരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് താൻ. കാരണം കേരള സമൂഹം ഇപ്പോഴും ഇരകളെ സ്വീകരിക്കാൻ തയ്യാറല്ല. അതിനാൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. തങ്ങളുടെ മക്കളെ എങ്ങനെയെങ്കിലും പ്രണക്കെണിയിൽ നിന്നും രക്ഷിച്ചാൽ മതിയെന്നാണ് മാതാപിതാക്കൾ
കരുതുന്നത്, ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു.















