ക്ഷേത്രത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവം; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പഞ്ചാബ് പൊലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവം; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പഞ്ചാബ് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 11:25 am IST
FacebookTwitterWhatsAppTelegram

അമൃത്സറിൽ ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബ് പൊലീസുമായി ഏറ്റുമുട്ടലിൽ പ്രതികളിലൊരാളായ ​ഗുർസിദക് സിം​ഗിന് ​ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഗുർസിദക്കിന് ഒപ്പമുണ്ടായിരുന്ന വിശാൽ എന്നയാൾ ഏറ്റുമുട്ടലിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം.

അമൃത്സറിലെ രാജസൻസി ഏരിയയിൽ ഗുർസിദക് ഉണ്ടെന്ന് പൊലീസിന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. തിരച്ചിലിനൊടുവിൽ ഗുർസിദക് സിം​ഗിനെയും വിശാലിനെയും പൊലീസ് കണ്ടെത്തി. ഇരുവരും മോട്ടോർസൈക്കിളിൽ പോവുകയായിരുന്നു. പൊലീസ് ഇവരുടെ വാഹനം തടഞ്ഞതോടെ പ്രതികൾ വെടിയുതിർത്തു. ഹെഡ് കോൺസ്റ്റബിൾ ​ഗുർപ്രീത് സിം​ഗിന്റെ ഇടതുകൈയിൽ വെടിയേറ്റു. ഇൻസ്പെക്ടർ അമോലക് സിം​ഗിനും പരിക്കേറ്റു. പൊലീസ് വാഹനത്തെയും പ്രതികൾ വെടിവച്ച് തകർത്തു.

പ്രതിരോധിക്കാനായി പ്രതികൾക്ക് നേരെ ഇൻസ്പെക്ടർ അമോലോക് സിം​ഗ് വെടിയുതിർത്തു. ഗുർസിദക്കിന് പരിക്കേൽക്കുകയും ചെയ്തു. വെടികൊണ്ട പ്രതിയേയും പരിക്കേറ്റ പൊലീസുകാരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുർസിദക് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിശാലിനായി തിരച്ചിലിലാണ് പൊലീസ്.

മാർച്ച് 15ന് പുലർച്ചെയായിരുന്നു അമൃത്സറിലെ ഖന്ദ്വാല മേഖലയിലുള്ള താകൂർദ്വാര ക്ഷേത്രത്തിന് നേർക്ക് ​ഗ്രനേഡ് ആക്രമണം ഉണ്ടായത്. മോട്ടോർസൈക്കിളിൽ എത്തിയ രണ്ടുപേർ ആണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയും തിരച്ചിലുമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

Tags: Amritsarpolice encounterAmritsar Temple Grenade Attack
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies