ഹത്രാസ് (ഉത്തർപ്രദേശ്): ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിയുതിർത്തത്. ഹത്രാസിലാണ് സംഭവം.
ഇന്നലെയാണ് പീഡനം നടന്നത്. മണിക്കൂറുകൾക്കകം പ്രതി അമൻ ചന്ദ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ന് പുലർച്ച കോടതിയിൽ ഹാജരാക്കുന്നതിന് മുൻപുള്ള വൈദ്യ പരിശോധനയ്‌ക്ക് കൊണ്ടു പോകുന്നതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഏറ്റമുട്ടലിനിടെ പൊലീസ് ഓഫീസറുടെ തോക്ക് തട്ടിയെടുത്ത് പ്രതി വെടിയുതിർത്തു. തുടർന്നാണ് അമൻ ചന്ദ് ഖാന് നേരെ പൊലീസ് നിറയൊഴിച്ചത്. ഏറ്റുമുട്ടലിനിടെ വലതുകാലിന് പരിക്കേറ്റ പൊലീസ് ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുപിയിൽ വീണ്ടും ഗുണ്ടാരാജ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യോഗി സർക്കാർ. അതിനാൽ തന്നെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന ക്രിമിനലുകളെ പലപ്പോഴും വെടിവെച്ച് വീഴ്‌ത്തേണ്ടി വരാറുണ്ട്. അവസാന ഉദാഹരണമാണ് ഇന്ന് നടന്നത്.















