മലയാള സിനിമ ഇതുവരെ കണ്ടതിൽ, ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാദിയുമായെത്തുന്ന എമ്പുരാൻ മാർച്ച് 27-നാണ് തിയേറ്റുകളിലെത്തുന്നത്. മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ 6-നാകും ആരംഭിക്കുക. പല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ പ്രവചനം. ഇപ്പോൾ ചിത്രം കാണാൻ താനും കാത്തിരിക്കുന്നതായി നടൻ ഷെയ്ൻ നിഗം പറഞ്ഞു. ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് നടന്റെ പരാമർശം.
എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയിറ്റിംഗാണ്. ടീസർ കണ്ടപ്പോൾ മുതൽ തന്നെ പടം കാണണമെന്നുണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗായിരുന്നു.
ടീസർ പ്രതീക്ഷകൾ ഇരട്ടിയാക്കി. ഉറപ്പായിട്ടും ആദ്യ ദിനം കണ്ടിരിക്കും- ഷെയ്ൻ പറഞ്ഞു.അതേസമയം ചിത്രത്തിന്റെ റിലീസ് ദിനത്തിൽ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറ പ്രവർത്തകരും ആരാധകരും ചേർന്നൊരുക്കുന്നത്. മൂന്നു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.















