ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരം ശർദൂൽ ഠാക്കൂർ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഠാക്കൂറിനെ ലക്നൗ സൂപ്പർ ജയൻ്റ്സ് ആണ് ടീമിലെത്തിച്ചത്. താരം ലക്നൗ ജഴ്സിയിൽ പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹോളി ആഘോഷങ്ങളിലും താരത്തെ കണ്ടിരുന്നു. എൽ.എസ്.ജിയിൽ മാെഹ്സിൻ ഖാൻ, മായങ്ക് യാദവ്. ആവേശ് ഖാൻ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതിൽ മായങ്ക് യാദവ് പുറത്തായിരുന്നു.
നേരത്തെ ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ കളിച്ച താരമാണ് ശർദൂൽ ഠാക്കൂർ. അതേസമയം എൽ.എസ്.ജിയുടെ ഭാഗത്ത് നിന്നോ ഠാക്കൂറിന്റെ ഭാഗത്ത് നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. 2024ൽ ചെന്നൈ താരമായിരുന്ന ഠാക്കൂറിനെ ടീം നിലനിർത്തിയില്ല. പിന്നീട് ലേലത്തിലും ആരും വാങ്ങിയിരുന്നില്ല. 95 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 94 വിക്കറ്റ് നേടിയ താരമാണ് ഠാക്കൂർ. സയിദ് മുഷ്താഖ് അലിട്രോഫിയിൽ 15 വിക്കറ്റ് നേടിയിരുന്നു.