എറണാകുളം: കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിനിടയിൽ പാർട്ടിപ്പാട്ട് പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു.
കടയ്‌ക്കൽ ക്ഷേത്ര പരിസരം രാഷ്‌ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്ന് ഹർജിയിൽ വാദിക്കുന്നു. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജിക്കാരൻ.
സംഗീത പരിപാടിയ്‌ക്കിടെയായിരുന്നു ‘വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും.ക്ഷേത്രത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
സിപിഐഎം, ഡിവൈഎഫ്‌ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണഗാനങ്ങള്‍ പാടിയത്. ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. അതേസമയം, കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.
രാഷ്‌ട്രീയ പ്രചാരണത്തിന് ക്ഷേത്രങ്ങളെ വേദിയാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം കടയ്‌ക്കല്‍ ക്ഷേത്ര പരിസരത്തു നടത്താന്‍ നിശ്ചയിച്ച മുഖ്യമന്ത്രിയുടെ നവകേരള സദസ് മുന്‍പ് മാറ്റേണ്ടി വന്നിരുന്നു















