മലപ്പുറം: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്ന് വയസ്സുകാരിയെ ബാംഗ്ലൂരിൽ കണ്ടെത്തിയതായി സൂചന.പെൺകുട്ടി യുവാവിനൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്ന് വിവരം കർണ്ണാടക പോലീസിൽ നിന്നും ലഭ്യമായതിനെ തുടർന്ന്താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെടു.
കഴിഞ്ഞ പതിനൊന്നാം തീയതിയാണ് പതിമൂന്നുകാരിയെ കാണാതായത്. പെരുമ്പള്ളിയിൽ നിന്നും പുതുപ്പാടി ഹൈസ്കൂളിലേക്ക് പുറപ്പെട്ട എട്ടാം ക്ലാസുകാരിയെ കാണ്മാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് അന്വേഷണം പുരോഗമിക്കെ തൃശൂർ KSRTC ബസ് സ്റ്റാൻ്റിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കാനായി കഴിഞ്ഞ പതിനാലാം തിയ്യതി കുട്ടി ബന്ധുവായ മുഹമ്മദ് അജ്നാസിന് ഒപ്പം എത്തിയ CCTV ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിയുടെ കൈവശം മതിയായ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയിരുന്നില്ല.
പിന്നീട് ഇവരെ കുറിച്ച് വിവരം ലഭ്യമായിരുന്നില്ല. അതിനിടെയാണ് ഇന്നു പുലർച്ചെ ബാംഗ്ലൂരിൽ കണ്ടെത്തിയതായ വിവരം പോലീസിന് ലഭിച്ചത്.















