ബെംഗളൂരു: യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഈഡി റെയ്ഡ്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് (OSF) എന്ന സംഘടനയുടെയും ബെംഗളൂരുവിലെ ചില അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ ലംഘനങ്ങൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരമാണ് പരിശോധനകൾ നടത്തിയതെന്നും OSF ഉം ചില അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. OSF വഴി വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ലഭിച്ചതായും തുടർന്ന് FEMA മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന രീതിയിൽ ചില ഗുണഭോക്താക്കൾ ഈ ഫണ്ടുകൾ ഉപയോഗിച്ചെന്നുമാണ് കേസ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെക്കുറിച്ച് ഒഎസ്എഫ് പ്രതികരിച്ചിട്ടില്ല. 1999-ലാണ് OSF ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഹംഗേറിയൻ-അമേരിക്കൻ രാഷ്‌ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായ ജോർജ് സോറോസിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങളും രാഷ്‌ട്ര താല്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും നേരത്തെയും വിവാദമായി മാറിയിരുന്നു.















