തൃശൂര്‍: തൃശൂർ മുൻസിപ്പൽ ശക്തൻ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മൃതദേഹം.അവണൂര്‍ സ്വദേശി അനിരുദ്ധന്റെ മൃതദേഹമാണ് ബസില്‍ കണ്ടെത്തിയത്.
ഒന്നര മാസത്തോളമായി സര്‍വീസ് നടത്താത്ത ബസിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ് സ്റ്റാന്റില്‍ സഹായത്തിനായി എത്തിയിരുന്ന വ്യക്തിയാണ് അനിരുദ്ധൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.















