ന്യൂഡൽഹി: നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്രു റിയോയുമായി കൂടിക്കാഴ്ച നടത്തി ബിജെപി ദേശിയ സെക്രട്ടറി അനിൽ ആന്റണി. ഡൽഹിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നാഗാലാൻഡിലെ എൻഡിപി പി, ബിജെപി സഖ്യം, സർക്കാരിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. നാഗാലാൻഡിലെ ബിജെപി പ്രഭാരി കൂടിയാണ് അനിൽ ആൻ്റ്ണി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ട്ട് ഈസ്റ്റ് പോളിസി വികസനങ്ങളിലൂടെ യാഥാർത്ഥ്യമാക്കുന്ന ഭരണാധികാരിയാണ് നെഫ്രു റിയോയെന്ന് അനിൽ ആൻ്റ്ണി എക്സിൽ കുറിച്ചു. നെഫ്രു റിയോയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എൻഡിഎ സർക്കാർ പ്രധാനമന്ത്രിയുടെ ആക്ട്ട് ഈസ്റ്റ് പോളിസി പിന്തുടർന്ന്, സംസ്ഥാനത്തെ കണക്ടിവിറ്റി, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനായി പ്രവർത്തിക്കുന്നുവെന്ന് അനിൽ ആന്റണി കുറിച്ചു. നാഗാലാഡ് മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രവും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാഗാലാൻഡിലെ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെട്ട കോർ കമ്മിറ്റിയിൽ അനിൽ ആന്റണി പങ്കെടുത്തിരുന്നു.















