കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. നാലു കോടിയോളം വില വരുന്ന 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ഡൽഹി സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് ചിബ്ബ സ്വാന്തി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
തായ് എയർവേസിൽ ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ എത്തിയതാണ് ഇവർ. പ്രതികളെ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.