ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ ഇൻസ്ട്രക്ടറായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഏഴുവയസുകാരി സംയുക്ത നാരായണൻ. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് സംയുക്ത. 2024 ഓഗസ്റ്റ് 14 നാണ് അവൾ പരിശീലകയെന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കൊറിയയിലെ വേൾഡ് തായ്‌ക്വോണ്ടോ ആസ്ഥാനമാണ് സംയുക്ത നാരായണന് ബ്ലാക്ക് ബെൽറ്റ് നൽകിയത്.
നന്നേ ചെറുപ്പത്തിൽ തന്നെ സംയുക്ത തന്റെ കഴിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂന്നാം വയസുമുതലാണ് സംയുക്ത തായ്ക്വോണ്ടോ പഠിക്കാൻ തുടങ്ങിയത്. പിതാവിൽ നിന്നാണ് പരിശീലനം നേടിയത്. “എന്റെ അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഞങ്ങളുടെ വീട്ടിലെ ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകളെ ഞാൻ ആരാധിച്ചിരുന്നു. ഒരു GWR കിരീടം നേടുകയും എന്റെ സർട്ടിഫിക്കറ്റ് അതേ ചുമരിൽ തൂക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം,” സംയുക്ത ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് പറഞ്ഞു.
View this post on Instagram
മധുരൈ തായ്‌ക്വോണ്ടോ അക്കാദമി നടത്തുന്ന സംയുക്തയുടെ മാതാപിതാക്കളും നിരവധി റെക്കോർഡുകൾക്ക് ഉടമകളാണ്. ഒരു മിനിറ്റിൽ ആൾട്ടർനേറ്റ് എൽബോ സ്ട്രൈക്കുകൾ ഉപയോഗിച്ച് ഏറ്റവും കൂടുതൽ ഫുൾ-കോൺടാക്റ്റ് എൽബോ സ്ട്രൈക്കുകൾ നേടിയതിന്റെ റെക്കോർഡ് ശ്രുതി മുമ്പ് സ്വന്തമാക്കിയിരുന്നു (211). മറുവശത്ത്, നാരായണന് ഒന്നിലധികം റെക്കോർഡുകൾ ഉണ്ട്, അതിൽ 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ ജ്വലിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ തകർക്കൽ (29), ഒരൊറ്റ കിക്കിൽ ഏറ്റവും കൂടുതൽ മാർബിൾ സ്ലാബുകൾ തകർക്കുക (ഏഴ്) എന്നിവ ഉൾപ്പെടുന്നു.