കൊച്ചി: ഫെബ്രുവരിയിൽ റിലീസ് ചെയ്ത 17 ചിത്രങ്ങളിൽ പതിനൊന്നും സാമ്പത്തികമായി നഷ്ടമെന്ന് റിപ്പോർട്ട്. സിനിമകളുടെ നഷ്ടക്കണക്കുകൾ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് വെളിപ്പെടുത്തിയത്.
ഒന്നരക്കോടിയിലധികം രൂപ മുടക്കിയ ലവ് ഡേൽ (love dale) എന്ന മലയാള ചിത്രത്തിന് തിയേറ്ററിൽ നിന്ന് കിട്ടിയത് പതിനായിരം രൂപ മാത്രമാണ്. കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തിയ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ മാത്രം മുടക്കുമുതലിന് അടുത്തെത്തി. 17 സിനിമകളുടെ ബജറ്റും കളക്ഷൻ തുകയുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്.

ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്കായി ആകെ 75 കോടി രൂപയാണ് ചെലവിട്ടതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ തിരികെ ലഭിച്ചത് 23 കോടി 55 ലക്ഷം രൂപ മാത്രമാണ്. നാല് ചിത്രങ്ങൾ ഇപ്പോഴും തീയേറ്ററിൽ പ്രദർശനം തുടരുന്നവയാണ്. ഇവയ്‌ക്ക് ഒടിടി റൈറ്റ്സ് ലഭിച്ചാൽ ഒരുപക്ഷെ മുടക്കുമുതൽ തിരികെ ലഭിച്ചേക്കും.















