രണ്ടു ദിവസം ജലവിതരണം മുടങ്ങും, സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം

Published by
Janam Web Desk

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടുദിവസം കുടിവെള്ളം‌ മുടങ്ങും. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്‌ക്കുന്നതാണ് കാരണം. തലസ്ഥാനത്ത് വിവിധ മേഖലകളിൽ 26 രാവിലെ 8 മണി മുതല്‍ 28 രാവിലെ 8 മണി വരെയാണ് കുടിവെള്ള വിതരണം നിർത്തിവയ്‌ക്കുന്നത്.

വാട്ട‍ർ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ്‌ സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കരമന ശാസ്ത്രി നഗര്‍ അണ്ട‍ർപാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈൻമെന്റ് മാറ്റിയിടുന്ന പ്രവൃത്തി എന്നിവയുമായി ബന്ധപ്പെട്ട്‌ അരുവിക്കരയിലെ 74 എംഎൽഡി ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിർത്തിവയ്‌ക്കേണ്ടിവരും.

അതിനാൽ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്‌, വട്ടിയൂര്‍ക്കാവ്‌, നെട്ടയം, കാച്ചാണി, , കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്‌ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്‌, കാലടി, പാപ്പനംകോട്‌, പൊന്നുമംഗലം, മേലാംകോട്‌, നേമം, എസ്റ്റേറ്റ്‌, പുത്തന്‍പള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്‌, മാണിക്യവിളാകം. മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂര്‍, തുരുത്തുംമൂല, അമ്പലത്തറ, എന്നീ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്‌, ശാന്തിവിള, സർവ്വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ്‌ നഗര്‍ എന്നീ സ്ഥലങ്ങളിലും പൂര്‍ണമായും,

പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം, വഴുതക്കാട്‌, തമ്പാനൂര്‍, കുറവന്‍കോണം, പേരൂര്‍ക്കട, നന്തന്‍കോട്‌, ആറ്റുകാല്‍, ശ്രീവരാഹം, മണക്കാട്‌, കുര്യാത്തി വള്ളക്കടവ്‌, കളിപ്പാൻകുളം, പുഞ്ചക്കരി, വെള്ളാര്‍, ശാസ്തമംഗലം, കവടിയാര്‍, കമലേശ്വരം, തിരുവല്ലം, പൂങ്കുളം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കേന്ദ്രീകൃത ടോള്‍ ഫ്രീ നമ്പരായ 1916-ല്‍ ബന്ധപ്പെടാവുന്നതാണ്.

 

Share
Leave a Comment