പ്ലാസ്റ്റിക് നിരോധിത മേഖലയായ അതിരപ്പിള്ളിയിൽ ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തി. പ്ലാസ്റ്റിക് വിമുക്ത പ്രദേശമായിട്ടും ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തിയത്. വിനോദസഞ്ചാരികൾ വലിച്ചെറിഞ്ഞ ഡയപ്പറാകാമെന്നാണ് നിഗമനം. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഇത് കണ്ടെത്തിയത്.















