ബിജാപൂർ: ഛത്തീസ്ഗഡിൽ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലിൽ 22 നക്സലുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകളാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡുമായിട്ടായിരുന്നു ഏറ്റുമുട്ടൽ.
വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. രാവിലെ ഏഴ് മണിയോടെയായിരുന്നു ബിജാപൂർ, ദന്തേവാഡ ജില്ലാതിർത്തിയിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. നിലവിൽ 18 നക്സലുകളുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വൻ തോതിൽ ആയുധശേഖരവും കണ്ടെത്തി.
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. നാല് മാവോയ്സ്റ്റുകളെ പൊലീസ് വധിച്ചു. ഛോട്ടേബേതിയയിലെ കോരോസ്കോഡോ ഗ്രാമത്തിന് സമീപമായിരുന്നു ഏറ്റുമുട്ടൽ.