താൻ ക്രിസ്ത്യാനിയാണെങ്കിലും അമ്പലത്തിൽ പോകാറുണ്ടെന്ന് നടി മഞ്ജു പത്രോസ്. തനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേൾക്കൻ വലിയ ഇഷ്ടമാണെന്നും മഞ്ജു പത്രോസ് പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശ്വാസങ്ങളെ കുറിച്ച് പങ്കുവക്കുകയായിരുന്നു മഞ്ജു പത്രാസ്.
“ഞാൻ ക്രിസ്ത്യാനിറ്റിയിൽ വളർന്നയാളാണ്. പക്ഷേ, എന്നെ കണ്ടാൽ ആരും ഞാൻ ക്രിസ്ത്യനിയാണെന്ന് പറയില്ല. ഹൈന്ദവ പുരാണങ്ങളും കഥകളും മിത്തുകളുമൊക്കെ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അമ്പലത്തിൽ പോകാനും എനിക്ക് വലിയ ഇഷ്ടമാണ്. അങ്ങനെയാണ് ആറ്റുകാൽ പൊങ്കാല ഇടാമെന്ന് വിചാരിച്ചത്.
കഴിഞ്ഞ വർഷം ഞാൻ ഒറ്റയ്‌ക്കാണ് ആറ്റുകാൽ പൊങ്കാലയിടാൻ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും താൻ പൊങ്കാലയിട്ടില്ല എന്ന ചോദ്യം സ്വയം എനിക്ക് തോന്നിയിരുന്നു. ആദ്യമായി പോയ സമയത്ത് പൊങ്കാലയിടാൻ എനിക്ക് അറിയില്ലായിരുന്നു. പിന്നെ അവിടെയുള്ള ചേച്ചിമാർ ചെയ്യുന്നത് കണ്ടാണ് പൊങ്കാലയിട്ടത്. അന്ന് തോന്നിയ പോലെയൊരു സംതൃപ്തി എനിക്ക് പിന്നീട് തോന്നിയിട്ടില്ല. അത്രയും സുഖവും സംതൃപ്തിയും എനിക്ക് മുമ്പൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല”.
ഇപ്രാവശ്യം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. സോഷ്യൽമീഡിയയിലെ ആളുകളുടെ ശല്യം കാരണം നന്നായി പ്രാർത്ഥിക്കാൻ പോലു കഴിഞ്ഞില്ല. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ആരെയും ശല്യം ചെയ്യാൻ വരരുത്. ചോദ്യങ്ങളുമായി ആളുകൾ വരും. മറുപടി പറഞ്ഞില്ലെങ്കിൽ വെറെ രീതിയിലായിരിക്കും പുറത്തുവരിക. ഡോക്ടർ, എഞ്ചിനീയർ,ആക്ടർ അങ്ങനെയൊന്നും അവിടെയില്ല. എല്ലാവരും പൊങ്കാലയിടാൻ വന്നവരാണെന്നും മഞ്ജു പത്രോസ് പറഞ്ഞു.