എമ്പുരാൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ആവേശത്തിൽ ആരാധകരും. എമ്പുരാന്റെ ടിക്കറ്റ് എടുക്കുന്നതിനായി ആരാധകർ തിയേറ്ററിലേക്ക് പായുകയാണ്. തൃശൂരിലെ രാഗം തിയേറ്ററിൽ ടിക്കറ്റിന് വേണ്ടി ഓടിക്കൂടുന്ന മോഹൻലാൽ ഫാൻസിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വൻ ആവേശത്തോടെ തിയേറ്ററിലേക്ക് ഓടുന്നവരുടെയും തിരക്കിൽപെട്ട് വീഴ്ന്നവരെയും വീഡിയോയിൽ കാണാം. വീണിട്ടും പതറാതെ വീണ്ടും എഴുന്നേറ്റ് ഓടുകയാണ് ആരാധകർ. തിയേറ്ററിന് പുറത്തെ ഗേറ്റ് വരെ നീളുകയാണ് ടിക്കറ്റ് എടുക്കാൻ എത്തിയവരുടെ ക്യൂ.
രാവിലെ ഒമ്പത് മണിക്കാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. നിമിഷങ്ങൾക്കകം ബുക്ക് മൈ ഷോയിൽ ആദ്യ ഷോയുടെ ടിക്കറ്റുക്കൾ വിറ്റു. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഫാൻസ് ഷോയുടെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുമ്പ് തന്നെ വിറ്റുപോയിരുന്നു.
ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ തന്നെ ഏറ്റവുമധികം ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ് മോഹൻലാലിന്റെ എമ്പുരാൻ. അല്ലു അർജുൻ നായകനായ പുഷ്പ 2, വിജയിയുടെ ലിയോയെയും കടത്തിവെട്ടുന്ന അഡ്വാൻസ് ബുക്കിംഗാണ് എമ്പുരാന് ലഭിച്ചത്. ഓസ്ട്രേലിയയിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.















