കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീ വർമയും ഔദ്യോഗികമായി വിവാഹമോചിതരായത്. വിധി കേൾക്കാൻ ഇരുവരും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായിരുന്നു. അതേസമയം വിവാഹമോചനം നേടിയ ദിവസം തന്നെ ധനശ്രീ വർമ ഒരു മ്യൂസിക് വീഡിയോ പുറത്തുവിട്ടു. കൊറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വഞ്ചിക്കപ്പെടുന്ന ഭാര്യയുടെ കഥപറയുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഗാർഹിക പീഡനവും ദമ്പത്യ ബന്ധത്തിലെ അവിശ്വാസവുമൊക്കെയാണ് ഇതിവൃത്തമാകുന്നത്. ഭർത്താവ് ഭാര്യയെ പരസ്യമായി തല്ലുന്നതും ഭര് ദേഖാ ജി ദേഖാ മേനേ എന്ന പേരാണ് മ്യൂസിക് വീഡിയോയ്‌ക്ക് നൽകിയിരിക്കുന്നത്.
ജാനിയാണ് വരികൾ എഴുതിയിരിക്കുന്നത്. ഇഷ്വാക് സിംഗാണ് ധനശ്രീയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ചഹലിനെ മനഃപൂർവം കുറ്റപ്പെടുത്താനാണ് വീഡിയോ ഇന്ന് തന്നെ പുറത്തിറക്കിയതെന്നാണ് ആരാധകരുടെ വാദം. താരം ഇതിന് മറുപടി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. 2020 ൽ വിവാഹിതരായ ഇവർ രണ്ടര വർഷത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 4.75 കോടി രൂപയാണ് ജീവനാംശമായി ചഹൽ നൽകുന്നത്.















