അഭിഷേക് ബച്ചനെ നായകനാക്കി ഷൂജിത് സിർകാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഐ വാണ്ട് ടു ടോക്ക്. ഒരു കാൻസർ സർവൈവറുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. അർജുൻ സെന്നായുള്ള അഭിഷേകിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ താരം ഒരു അവാർഡഡ് നിശയിൽ താരത്തിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. ഇതിനിടെ അവതാരകനായ അർജുൻ കപൂറുമായി അഭിഷേക് നടത്തിയ രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അഭിഷേക് ആരെങ്കിലും എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് പറയുമ്പോൾ, അത് നിങ്ങളെ പരിഭ്രാന്തനാക്കുമെങ്കിൽ അത് ആരാണ്? ഇതായിരുന്നു അർജുൻ കപൂറിന്റെ ചോദ്യം. ഒരുനിമിഷം പോലും പാഴാക്കാതെ അഭിഷേക് ഇതിന് മറുപടി പറഞ്ഞു. നിങ്ങൾ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, അല്ലേ? ഒരിക്കൽ നിങ്ങൾ വിവാഹം കഴിച്ചാൽ അതിന് ഉത്തരം കിട്ടും. തൊട്ടുപിന്നാലെ ഒരു വരികൂടി അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ ഭാര്യ ഫോൺ വിളിച്ച്, എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് പറഞ്ഞാൽ, ഉടനെ മനസിലാക്കുക നിങ്ങൾ കുഴപ്പത്തിലാണെന്ന്! ഇതോടെ അർജുന്റെ മറുപടിയുമെത്തി. ഇതാണ് ഞങ്ങൾക്ക് കേൾക്കേണ്ടിയിരുന്നത്. — ഇത് സദസിലും വേദിയിലും ചിരിപടർത്തി.