കോഴിക്കോട് : താമരശ്ശേരിയിൽ ഇന്നലെ പൊലീസ് പിടിയിലായ യുവാവിന്റെ വയറ്റിൽ നിന്ന് MDMA കണ്ടെത്തി. ഇതോടെ ഇയാൾ വിഴുങ്ങിയത് MDMA എന്ന് സ്ഥിരീകരിച്ചു .സ്‌കാനിംഗിലാണ് MDMA കണ്ടെത്തിയത്.
അരയത്തും ചാലിൽ സ്വദേശി ഫായിസിന്റെ വയറ്റിൽ നിന്നാണ് MDMA കണ്ടെത്തിയത്. ചുടാലമുക്കിലെ വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉൾപ്പടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാൾ എംഡിഎംഎ വിഴുങ്ങി.തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്ച മുൻപ് താമരശ്ശേരിയിൽ പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെട എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. അമ്പായത്തോട് സ്വദേശി ഷാനിദാണ് അന്ന് മരിച്ചത്















